കരിമാൻതോട് മേലെപൂച്ചക്കുളം റോഡ്‌ നവീകരണത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തേക്കുതോട്: കാലങ്ങളായി തകർന്നു കിടക്കുന്ന കരിമാൻതോട് മേലെ പൂച്ചക്കുളം റോഡ്‌ നവീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്‌ നവീകരിക്കുന്നത്. മേലേ പൂച്ചക്കുളം ഭാഗത്തുള്ളവർക്ക് കരിമാൻതോട്ടിലെത്താനുള്ള പ്രധാന റോഡ്‌ തകർന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു.

100 കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ റോഡിന് വീതിക്കുറവും ആവശ്യമായ ചപ്പാത്തുകൾ കലുങ്കുകൾ എന്നിവയുടെ അഭാവവും മൂലം വലിയ യാത്ര പ്രതിസന്ധി നേരിട്ടിരുന്നു. കരിമാൻതോട് ഗവ ഹയർസെക്കണ്ടറി സ്കൂളിന് മുൻപിലൂടെ കടന്ന് പോകുന്ന റോഡിന്റെ വശങ്ങളിൽ രണ്ട് അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.

നവീകരണത്തിന്റെ ഭാഗമായി റോഡ്‌ കോൺക്രീറ്റ് ചെയ്യും. ഐറിഷ് ഓട, കലുങ്ക്, ചപ്പാത്ത് എന്നിവയും നിർമ്മിക്കും. മേലേ പൂച്ചക്കുളത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി റോഡ് നവീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.വി രശ്മി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സുലേഖ എം. എസ്, കെ. ജെ ജെയിംസ്, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം പി പ്രഹ്ലാദൻ, പി. ഡി പ്രസാദ്, സി. എസ് ജയരാജൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...