Friday, July 4, 2025 3:55 am

കരിമാന്തോട് പാലം പുനർനിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി കെ.യു ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കരിമാന്തോട് പാലം പുനർ നിർമിക്കുന്നതിന്റെ ഡിസൈൻ നടപടികൾ ആരംഭിച്ചതായി കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. പാലത്തിന്റെ പുനർനിർമാണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം എംഎൽഎയും ജനപ്രതിനിധികളും പാലം സന്ദർശിച്ചു. പുതിയ പാലത്തിന്റെ ഡിസൈൻ പൂർത്തിയായാൽ ഉടൻ ടെണ്ടർ നടപടി നടപടി ആരംഭിക്കും. പാലത്തിന്റെ വീതി വർധിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്.

തേക്ക്തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരിമാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്. നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്. പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ അസാധാരണമായ രീതിയിൽ ജലം ഉയർന്നാലും പാലത്തിൽ വെള്ളം കയറില്ല.

18 മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. ആറര കോടി രൂപ ചിലവിൽ തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡിന്റെ നിർമ്മാണം ഉന്നത നിലവാരത്തിൽ പുരോഗമിക്കുകയാണ്. കരിമാന്തോട്ടിൽ പുതിയ പാലം പൂർത്തിയാകുന്നതോടുകൂടി പ്രദേശത്തെ യാത്ര ദുരിതത്തിന് ശമനം ആവുകയാണ്. എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ അംഗങ്ങളായ കെ ജെ ജെയിംസ്,വി വി സത്യൻ,പൊതുമരമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ സുഭാഷ്, അസിസ്റ്റന്റ് എൻജിനീയർ ജോയ്, എന്നിവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...