നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കരിങ്കുന്നം പോലീസ്. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭി വിഹാറില്‍ അഭിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം തൊടുപുഴക്കടുത്ത് വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു. ഉച്ചക്കാണ് മോഷണം നടത്തിയത്. മോഷ്ടാവിനെ കണ്ടെത്താന്‍ കരിങ്കുന്നം പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചതില്‍ നിന്നും സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. ചിത്രം വ്യക്തമല്ലാത്തതിനാല്‍ സമാന രീതിയില്‍ മോഷണം നടത്തുന്ന ഒട്ടേറെ മോഷ്ടാക്കളെ ചോദ്യം ചെയ്തു. പോലീസിന്റെ പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അഭിരാജ് ആയിരിക്കാമെന്ന് സൂചന ലഭിച്ചു.

അടഞ്ഞു കിടക്കുന്ന വീടുകളില്‍ ഇരുചക്രവാഹനങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാജിനെ പിടികൂടിയത്. എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 ഓളം സ്റ്റേഷനുകളിലായി 26ലധികം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി. ഇരിക്കൂറില്‍ വീടു കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ചോറ്റാനിക്കര സ്റ്റേഷനില്‍ 12 മോഷണക്കേസുകളിലെ പ്രതിയാണ്. മോഷണ മുതല്‍ ആഡംബര ജീവിതത്തിനാണ് ചെലവഴിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....