ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികളെ പിടികൂടി. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ ആനന്ദഭവനം വീട്ടില്‍ ആഷിക്(29), എട്ടാം വാര്‍ഡില്‍ വാഴച്ചിറ വീട്ടില്‍ സുജിത്(29) എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചേര്‍ത്തല നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന ചേര്‍ത്തല സ്വദേശിയായ ദിലീപിനെ ഇരുവരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.

ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് ദിലീപിന്റെ പല്ലിളകിയിരുന്നു. കഴുത്തിലിട്ടിരുന്നു മാല പൊട്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍ അനൂപ് വി.സി, രംഗപ്രസാദ്. എ, സീനിയര്‍ സി.പി.ഒ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ആഷിക് വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ചേര്‍ത്തല ഇന്‍സ്പെക്ടര്‍ ബി.വിനോദ് കുമാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്

0
തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും...

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....