കരിനിലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : കരിനിലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ശബരിമല തീർത്ഥാടകരുടെ ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കരിനിലം അമരാവതി ഇറക്കത്തിൽ ആണ് അപകടം സംഭവിച്ചത്‌. മുൻപിൽ ഉണ്ടായിരുന്ന മറ്റൊരു മിനി ബസിൽ പോയി ഇടിക്കുകയും തുടർന്ന് ബസ് നിയത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയും ആയിരുന്നു. ബസ്സ് മതിലില്‍ ഇടിച്ചു നിന്നതിനാലും മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട അയ്യപ്പഭക്തരെ ആശുപത്രിയിലേയ്ക്കു മാറ്റി. ആന്ധ്ര സ്വദേശികള്‍ ആണ് ബസ്സിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി

0
തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ...

താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല : തിരുത്തുമായി ചീഫ്...

0
ന്യൂഡൽഹി: താൻ നടത്തിയ പാറ്റ എന്ന പ്രയോഗം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും,...