കരിപ്പൂരില്‍ ഏഴ് കിലോ സ്വര്‍ണം പിടികൂടി ; ഗര്‍ഭണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. രഹസ്യമായി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏഴ് കിലോ സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്‌ന എന്നിവരാണ് പിടിയില്‍ ആയത്. അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്.

ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വര്‍ണം പിടികൂടിയത്. തുടര്‍ച്ചയായാ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവിടെ നിന്നും പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 6.26 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...