കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയപരിധി ആറു മിനിറ്റായി ഉയർത്തും – അബ്ദുസമദ് സമദാനി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയപരിധി ആറു മിനിറ്റായി ഉയർത്തുമെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. സമയപരിധി ഉയർത്തുന്ന തീരുമാനം ഇന്നുതന്നെ എടുക്കുമെന്നാണ് എയർപോർട്ട് ഡയറക്ടറിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്. വിമാനത്താവളങ്ങളിലെ പാർക്കിങ് സമയം സംബന്ധമായി എയർപോർട്ട് അതോറിറ്റിയുടെ പുതിയ നിർദേശത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉണ്ടായ പ്രയാസങ്ങളെക്കുറിച്ച് ജനപ്രതിനിധികളും രാഷ്ടീയ, സാമൂഹിക സംഘടനകളും കടുത്ത അതൃപ്തിയും പ്രതിഷേധവും ദിവസങ്ങളായി പ്രകടിപ്പിച്ചു വരികയാണ്.

മൂന്നു മിനിറ്റ് സമയപരിധി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് വരുത്തിവെച്ചിരിക്കുന്നത്. അത് പരിഹരിച്ച് സമയപരിധി ഉയർത്തണമെന്ന ആവശ്യം ജനപ്രതിനിധി എന്ന നിലയിലും എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ എന്ന നിലയിലും ശക്തമായി ഉന്നയിച്ചു പോന്നിട്ടുണ്ട്. എയർപോർട്ട് ഡയറക്ടറുമായി ഈ വിഷയത്തിൽ നിരന്തരമായി ബന്ധപ്പെട്ടു വരികയുമാണ്. സമയപരിധി പത്ത് മിനിറ്റായി ഉയർത്തണമെന്ന ആവശ്യം ആവർത്തിക്കുന്നു. പുതിയ സമയപരിധി നടപ്പാക്കുന്നതിനെ തുടർന്നുള്ള സാഹചര്യവും സുരക്ഷ അടക്കമുളള വിഷയങ്ങൾ പരിഗണിച്ചും വേണ്ടി വന്നാൽ ആലോചിക്കാമെന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്.

സമയപരിധി ഉയർത്തിക്കൊണ്ടുള്ള തീരുമാനം നാളെ കാലത്ത് മുതൽ പ്രാവർത്തികമാക്കാവുന്ന രീതിയിൽ ഇന്ന് സ്വീകരിക്കുമെന്നാണ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യം പാർലമെന്‍റ് അംഗങ്ങളടക്കമുള്ള ജനപ്രതിനിധികൾ നേരത്തെത്തന്നെ ഉന്നയിച്ചതാണ്.

യുഎഇയിലേക്കുള്ള യാത്രക്കാരുടെ കാര്യത്തിൽ വൻസംഖ്യ ഫീസ് ഈടാക്കിക്കൊണ്ട് പ്രവാസികൾക്ക് ദുരിതം പകരുന്ന നടപടി തുടരുന്നതിൽ പ്രതിഷേധിക്കുന്നു. കഴിഞ്ഞ പാർലമെന്‍റ് സമ്മേളനകാലത്ത് മറ്റ് എംപിമാർക്കൊപ്പം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നിരുന്നു. വരുന്ന പാർലമെന്‍റ് സമ്മേളനത്തിലും ഇക്കാര്യത്തിലുള്ള ശക്തമായ എതിർപ്പ് മറ്റംഗങ്ങൾക്കൊപ്പം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അബ്ദുസമദ് സമദാനി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...