കോന്നിയെ ഉത്സവ തിമിർപ്പിൽ ആറാടിച്ച് കരിയാട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയെ ഉത്സവ തിമിർപ്പിൽ ആറാടിച്ച് രാവിനെ പകലാക്കി മാറ്റുകയാണ് കരിയാട്ടം. രാവിലെ 11  മുതൽ തുടങ്ങുന്ന പ്രദർശന വിപണന മേള കാണാൻ എത്തുന്ന ആളുകളുടെ തിരക്കിന് പുറമെ കലാസന്ധ്യ ആസ്വദിക്കാൻ സായന്തനങ്ങളിൽ ജനസാഗരമാണ് കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലേക്ക് ഒഴുകിയെത്തുന്നത്. ടൂറിസം – വ്യവസായ- കാർഷിക – പ്രദർശന വിപണന മേള, അമ്യൂസ്മെന്റ് പാർക്ക്, ഹെലികോപ്ടർ റൈഡ്, പെറ്റ് ഷോ, കലാ-സാംസകാരിക പരിപാടികൾ, സെമിനാറുകൾ, കുതിര സവാരി, ഭക്ഷണമേള, 12 ഡി തീയേറ്റർ, വാട്ടർ ഡാൻസ്, ചിത്ര പ്രദർശനം, കരിയാട്ടം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

നാളെ രാവിലെ പത്തിന് മലയോര കർഷക സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് കലാഭവൻ പ്രജോദ് നയിക്കുന്ന ഗാനമേള. 24ന് രാവിലെ 10.30 ന് കോന്നിയുടെ ടൂറിസം വികസനം സെമിനാർ കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് രൂപ രേവതിയുടെ ഫ്യൂഷൻ. 25 ന് രാവിലെ 10.30 ന് ആരോഗ്യ പ്രവർത്തകരുടെ സംഗമവും സെമിനാറും മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് ദേവീചന്ദനയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

26 ന് രാവിലെ 10.30 ന് ലഹരിക്കെതിരെ കായിക ലഹരി സെമിനാർ മുൻ എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് അൻവർ സാദത്ത്, ദുർഗ വിശ്വനാഥ് എന്നിവരുടെ മ്യൂസിക്കൽ നൈറ്റ്. 27 ന് രാവിലെ 10.30 ന് വനാശ്രിത സമൂഹ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ ഷോ. 28 10.30 ന് കാഴ്ച പരിമിതരുടെ ഓണാഘോഷം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് കോമഡി സ്റ്റോറി.

29 ന് രാവിലെ 10.30 ന് ഓണാഘോഷം പി.ആർ.പി.സി ചെയർമാൻ കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് കോമഡി മെഗാഷോ. 30 ന് രാവിലെ 10.30 ന് ഓണാഘോഷം സംസ്ഥാന സഹകരണ യൂണിയൻ എക്സിക്യൂട്ടിവ് അംഗം പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് ആശാ ശരത്തിന്റെ നൃത്തസന്ധ്യ. 31 ന് രാവിലെ 10.30 ന് ഓണാഘോഷം പി.സി.കെ ബോർഡ് അംഗം പ്രൊഫ. കെ. മോഹൻകുമർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് ഉഗ്രം ഉജ്ജ്വലം ഷോ. സെപ്തംബർ ഒന്നിന് രാവിലെ 10.30 ന് ജനപ്രതിനിധികളുടെ സംഗമം മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 സിതാരയുടെ മലബാറിക്കസ് മ്യൂസിക് നൈറ്റ്.

രണ്ടിന് രാവിലെ 10.30 ന് കലാ സാഹിത്യ സാംസ്കാരിക സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സംഗീതാ ഹാസ്യ സന്ധ്യ. മൂന്നിന് വൈകിട്ട് മൂന്നിന് ഗജവീൻമാർ അണിനിരക്കുന്ന കോന്നി കരിയാട്ടം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ സമ്മാനദാനം നിർവ്വഹിക്കും. മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. തുടർന്ന് മെഗാ മ്യൂസിക്കൽ ഇവന്റോടെ സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...