സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആസൂത്രണ സമിതി യോഗം 26 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഓണ്‍ലൈനായി ചേരും.

ഐടിഐ അപേക്ഷ ക്ഷണിച്ചു
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ആഗസ്റ്റ് 24. ഫോണ്‍ : 0468-2259952, 8281217506, 9995686848.

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്റഗറിംഗ് കോഴ്സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്റഗറിംഗ് (ഡിഎച്ച്എംസി) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. ഫോണ്‍: 0471 2570471, 9846033009. വെബ്‌സൈറ്റ് : www.srccc.in. (പിഎന്‍പി 3003/23)

കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള ഉദ്ഘാടനം നാളെ (23)
കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന ഓണം വിപണനമേള അടൂര്‍ ബൈപാസ് വൈറ്റ്മാര്‍ട്ട് ഷോപ്പിന് സമീപം ആഗസ്റ്റ് 23ന് രാവിലെ ഒന്‍പതിന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷത വഹിക്കും. ഓണം വിപണി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേളയില്‍ ഓണം ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി പ്രത്യേക സ്റ്റാളുകള്‍ സജ്ജീകരിക്കും. കുടുംബശ്രീ വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും ചെറുധാന്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ ചെറുധാന്യങ്ങളുടെ ഒരു സ്റ്റാളും ഖാദിയുടെ പ്രത്യേക സ്റ്റാളുകളും ഹോര്‍ട്ടി കോര്‍പ്പിന്റെ സ്റ്റാളുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ കുടുംബശ്രീ ഓണം വിപണങ്ങളില്‍ നിന്ന് വാങ്ങുന്നതിന് അവസരം ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ജീവിതശൈലി രോഗങ്ങള്‍ പരിശോധിക്കുന്നതിനായുള്ള കുടുംബശ്രീ സ്വാന്തനം യൂണിറ്റിന്റെയും ഹരിതകര്‍മ സേനയുടേയും സേവനം മേളയില്‍ ഉണ്ടാകും.

കയര്‍ഫെഡ് ഡിസ്‌കൗണ്ട് മേള
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ നിന്നും ഓണാഘോഷത്തോട് അനുബന്ധിച്ച് കയര്‍ഫെഡ് മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയും ഡിസ്‌കൗണ്ട് നല്‍കുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മൂന്ന് പവന്‍, രണ്ടാം സമ്മാനം രണ്ട് പവന്‍, മൂന്നാം സമ്മാനം ഒരു പവന്‍ സമാശ്വാസ സമ്മാനം ഒരു ഗ്രാം വീതം 50 പേര്‍ക്ക് നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പലിശരഹിത വായ്പയും ലഭിക്കും. സെപ്റ്റംബര്‍ 15 വരെ ഈ ആനുകൂല്യം ലഭിക്കും.

ജൈവവൈവിധ്യ കോണ്‍ഗ്രസ്
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ/സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപന്യാസ മത്സരം, പ്രോജക്ട് അവതരണം, പെയിന്റിംഗ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യ ബോര്‍ഡിന്റെ അതത് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് സെപ്റ്റംബര്‍ 10 ന് മുന്‍പായി അയച്ചു തരണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralabiodiversity.org എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍ : 8907446149. ഇ-മെയില്‍ (പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍) : [email protected].

വീഡിയോ എഡിറ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്. ഫോണ്‍: 0484 2422275, 9447607073.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...