കല്ലേലി കാവിൽ കർക്കിടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കിടക വാവ് ബലി, പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ, പ്രഭാത പൂജ, നിത്യ അന്നദാനം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, നാഗരൂട്ട്, നാഗപ്പാട്ട്, മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ, ശക്തി സ്വരൂപ പൂജ, 1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി, 1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട മേളം വാവൂട്ട് എന്നിവ നടന്നു. ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു.

പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കള്‍ എള്ളും പൂവും സമര്‍പ്പിച്ചു കൊണ്ട് പിണ്ട ദര്‍പ്പണം ചെയ്തു. അനേകായിരം വ്രത നിഷ്ടക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ കല്ലേലി കാവില്‍ എത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു. അച്ചന്‍കോവില്‍ നദിയില്‍ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കര്‍മ്മം പൂര്‍ത്തിയാക്കി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ നടന്നു.

ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വന്യ ജീവി സംരക്ഷണ പൂജ തുടർന്ന് കര്‍ക്കിടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടത്തി. തുടര്‍ന്ന് കര്‍ക്കിടക വാവ് ബലി കര്‍മ്മവും അച്ചൻ കോവിൽ നദിയിൽ സ്നാനവും നടന്നു. പൂജകൾക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരൻ കാർമികത്വം വഹിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...