കുളനട : കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രക്കടവിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ കർക്കടകവാവുബലിതർപ്പണം നടത്തും. അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെട്ടതാണ്. സന്താനഗോപാല ഭാവത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള പുരാതന ക്ഷേത്രമാണ്. കൈപ്പുഴ ശിവക്ഷേത്രവും വലിയകോയിക്കൽ ക്ഷേത്രവും സമീപത്തായി സ്ഥിതിചെയ്യുന്നു. പന്തളം കൊട്ടാരത്തോളം തന്നെ പഴക്കമുള്ളതാണ് ഇരു ക്ഷേത്രങ്ങളും. പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് തർപ്പണത്തിന് സൗകര്യമൊരുക്കുന്നത്. ക്ഷേത്രക്കടവിലും സമീപത്തുള്ള കടവിലും കുളിക്കാനുള്ള സൗകര്യവും ഉണ്ട്. രാവിലെ അഞ്ചു മുതൽ 11.30 വരെയാണ് ബലിയിടാനുള്ള സമയം. ചൂരക്കോട് ജി.എസ്.സുരേഷ് ശർമ കാർമികത്വം വഹിക്കും. തർപ്പണത്തിനാവശ്യമായ പൂജാ ദ്രവ്യങ്ങൾ ക്ഷേത്രത്തിൽനിന്നുതന്നെ ലഭിക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം എന്നിവ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























