ആളില്ലാത്ത വീടുകള്‍ തിരഞ്ഞുപിടിച്ച്‌ കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാര്‍ലോസ് അനില്‍കുമാര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആളില്ലാത്ത വീടുകള്‍ തിരഞ്ഞുപിടിച്ച്‌ കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാര്‍ലോസ് അനില്‍കുമാര്‍ പിടിയില്‍. കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. ഓണ ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച്‌ മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്‍റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് അനില്‍ കുമാര്‍ മോഷ്ടിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്‍റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിന്‍റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവിയില്‍ ലഭിച്ച അവ്യക്തമായ പ്രിന്‍റ്  ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.

ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊര്‍ണുര്‍ ചങ്ങരംകുളം എന്നിവിടങ്ങളിലും മോഷണങ്ങള്‍ നടത്തിയതായി സമ്മതിച്ചു. 10 ദിവസം മുമ്പ് മാത്രമാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാള്‍ക്കെതിരെ മുമ്പ് പെരിന്തല്‍മണ്ണ, നിലബൂര്‍, പട്ടാമ്പി  ഒറ്റപ്പാലം, ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്, നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...