കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു ; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്ത് യാത്ര ചെയ്ത വിജയപുരം സ്വദേശികളായ വ്യവസായിയും ഭാര്യയും മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബംഗളൂരു- തുംകുരു ദേശീയപാതയില്‍ പത്തുകിലോമീറ്ററോളം ദുരത്തില്‍ ഗതാഗതസ്തംഭനം ഉണ്ടായി. ആഡംബര വോള്‍വോ കാറിന് മുകളിലേക്കാണ് കണ്ടെയ്‌നര്‍ മറിഞ്ഞത്. കണ്ടെയ്‌നര്‍ മുകളിലേക്ക് മറിഞ്ഞതിന് പിന്നാലെ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...