കർണാടകയുടെ കൊലപാതകം വീണ്ടും ; ചികിത്സ കിട്ടാതെ ഒരു മലയാളി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

രാജപുരം : ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ചികിത്സ കിട്ടാതെ കർണാടക അതിർത്തി പ്രദേശത്തെ മലയാളി മരിച്ചു. കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ (78) ആണ് മരിച്ചത്. ഇതോടെ കർണാടക ചികിത്സ നിഷേധിച്ചതോടെ മരിച്ചവരുടെ എണ്ണം പത്തായി.

ഹൃദ്രോഗിയായ കൃഷ്ണപ്പ ഗൗഡ സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആശുപത്രിയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ഡിസ്ചാർജ് നൽകിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ കൃഷ്ണപ്പയ്ക്ക് വെള്ളിയാഴ്ച അസുഖം കൂടിയതിനെ തുടർന്ന് സുള്ള്യയിലെ കെ.വി.ജി ആശുപത്രിയിലെത്തിച്ചെങ്കിലും മലയാളികളെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ശനിയാഴ്ച രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ല എന്ന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ടെന്നാണ് സുള്ള്യ കെ.വി.ജെ  ആശുപതി അധികൃതർ പറഞ്ഞത്

സുള്ള്യയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലാണ് കൃഷ്ണപ്പ ഗൗഡയുടെ വീട്. ഭാര്യ: പരേതയായ രത്നാവതി. മക്കൾ: രത്നാകര, പുണ്ഡരീക, ഹരീഷ്. മരുമക്കൾ: പൂർണിമ, വനിത, ചിത്രലേഖ. .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...