കന്നഡ വീണ്ടും വിവാദത്തിലേയ്ക്ക് ; ഹലാല്‍ മാംസം നിരോധിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘ഹലാല്‍ വിഷയം ഇപ്പോള്‍ ഉണ്ടായതാണ്. പൂര്‍ണമായും പഠിക്കേണ്ടതുണ്ട്. കാരണം ഈ വിഷയത്തിന് നിലവിലെ നിയമങ്ങളുമായി ഒരു ബന്ധവുമില്ല. ഈ ആചാരത്തിന് എതിരെ ഇപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അത് പരിശോധികക്കും’- മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെ ഹലാല്‍ മാംസവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച്‌ പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.

‘വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് പിന്നീട് വ്യക്തമാക്കും. പല സംഘടനകളും അവരുടേതായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എന്തിലാണ് പ്രതികരിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം.’- മാധ്യമങ്ങളുടെ ചോദ്യത്തിന് ബൊമ്മൈ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ഉള്‍പ്പെടെ ഹലാല്‍ മാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഫുഡ് ജിഹാദ് എന്നാണ് രവി ഹലാല്‍ മാംസം വില്‍പ്പനയെ വിശേഷിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...