പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്ന കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗികാതിക്രമം നടത്തി കൊന്ന കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. കാഞ്ഞങ്ങാട് കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളിയായ സെന്തില്‍ ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും ഇവിടെയാണ് കെട്ടിയിരുന്നത്. മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടി.

ഗര്‍ഭിണിയായ ആട് ചത്തനിലയിലായിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്നര മാസം മുമ്പ് തമിഴ്​നാട്ടില്‍നിന്ന് തൊഴില്‍ തേടി എത്തിയതാണ് സെന്തിലെന്ന്​ ഹോട്ടലുടമ പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐ.പി.സിയിലെ വിവിധ വകുപ്പുകളും അനുസരിച്ച്‌ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പ​ത്തു വ​ര്‍ഷം വ​രെ ത​ട​വു​ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​വ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തട്ടിപ്പ്; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ 69കാരൻ അറസ്റ്റിൽ

0
റായ്പൂർ: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം...

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...