മഹാരാഷ്ട്രയില്‍ പുലിയുടെ പിടിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിക്ക് അഭിനന്ദനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ പുലിയുടെ പിടിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച യുവതിക്ക് അഭിനന്ദനപ്രവാഹം. ഒരു ഭയവുമില്ലാതെയാണ് യുവതി പുലിയുമായി പോരാടിയത്. അഹമ്മദ്‌നഗര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പുലിയുടെ വാലില്‍ പിടിച്ചുവലിച്ചാണ് ഭര്‍ത്താവിനെ യുവതി രക്ഷിച്ചത്. യുവതിയുടെ അപ്രതീക്ഷിതമായ പോരാട്ടത്തില്‍ പുലിയുടെ കരങ്ങളില്‍ നിന്ന് ഭര്‍ത്താവ് രക്ഷപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്ബോഴാണ് സംഭവം. വീടിന് പുറത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സംശയം തോന്നിയ സഞ്ജന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. പുറത്തിറങ്ങി നോക്കാന്‍ വീടിന് വെളിയില്‍ ഇറങ്ങിയ ഭര്‍ത്താവിന്മേല്‍ പുലി ചാടി വീഴുകയായിരുന്നു.

ഈസമയത്ത് സഞ്ജന പുലിയുടെ വാലില്‍ പിടിച്ച്‌ വലിച്ചതു കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. യുവാവിന്റെ പുറത്തേയ്ക്ക് ചാടി ആക്രമിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഭാര്യ സമയോചിതമായ ഇടപെടല്‍ നടത്തിയത്. ശബ്ദം കേട്ട് യുവാവിന്റെ അച്ഛനും വളര്‍ത്തുനായയും ഓടിയെത്തി. യുവാവിന്റെ അച്ഛന്‍ വടി ഉപയോഗിച്ച്‌ പുലിയെ തല്ലാന്‍ തുടങ്ങി. വളര്‍ത്തുനായയും മറുവശത്ത് നിന്ന് പുലിയെ ആക്രമിക്കാന്‍ ആരംഭിച്ചു. ഇതോടെ പതറിപ്പോയ പുലി കാട്ടിലേക്ക് മറഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴുത്തിനും തലയ്ക്കുമാണ് യുവാവിന് പരിക്കേറ്റത്. യുവാവിന് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...