കർണാടകയിൽ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഓപ്പറേഷൻ ഹസ്ത

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം. ‘ഓപ്പറേഷന്‍ ഹസ്ത’ എന്ന പദ്ധതിക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളെ കോണ്‍ഗ്രസിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബിജെപി മുന്‍മന്ത്രിമാരായ എസ്.ടി. സോമശേഖര്‍, എം.ടി.ബി നാഗരാജ് എന്നിവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ സംസ്ഥാനത്ത് ഓപ്പറേഷന്‍ ലോട്ടസ് എന്ന പദ്ധതി ബിജെപി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ നേതാക്കളാണ് എസ്.ടി. സോമശേഖറും എം.ടി.ബി നാഗരാജും. നിലവില്‍ യശ്വന്ത്പുരില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് സോമശേഖര്‍. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് തന്റെ ഗുരു എന്ന് അടുത്തിടെ ഒരു പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ താന്‍ എന്തുനേടിയിട്ടുണ്ടോ അതെല്ലാം ശിവകുമാറിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

0
കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം : പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ

0
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...

ദലിത് ഉപസംവരണം : ആർഎസ്എസ് നിർദേശമെന്ന് തേജസ്വി

0
ന്യൂഡൽഹി : ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തെച്ചൊല്ലി കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാനും (എൽജെപി–റാം...