മദ്യപിക്കുന്നതിനിടെ വാക്കേറ്റം ; യുവാവിനെ മദ്യകുപ്പികൊണ്ട് കുത്തിക്കൊന്ന സഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ മദ്യ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇരണിയല്‍ കണ്ടന്‍വിള കുഴിയൂര്‍ സ്വദേശി സെല്‍വരാജിന്റെ മകന്‍ സഹായ സെല്‍വനെ (33) കൊലപ്പെടുത്തിയ സംഭാവത്തിലാണ് സഹോദരന്‍ ജെയിംസ് രാജിനെ (35) പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കൂലി തൊഴിലാളികളാണ്. സംഭവദിവസം മദ്യപിക്കുന്നതിടയില്‍ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. കുപിതനായ ജെയിംസ് രാജ് അടുത്തുണ്ടായിരുന്ന മദ്യ കുപ്പി പൊട്ടിച്ച് സഹായ സെല്‍വന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ സഹായ സെല്‍വനെ ഉടനടി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. ചികിത്സയിലിരിക്കവേയാണ് കഴിഞ്ഞദിവസം സഹായ സെല്‍വന്‍ മരണപ്പെട്ടത്. പിന്നാലെ ജെയിംസ് രാജിനെ ഇരണിയല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യത്തെ നിർണായക യോഗം ; അസിം മുനിർ തുർക്കിയിൽ

0
ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ...

അമേരിക്കയിൽ മലയാളി യുവതികളുടെ ദുരൂഹ മരണം ; കൊലപാതകക്കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ

0
ന്യൂയോർക്ക് : പ്രവാസി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട്...

വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും കാരണം മുടങ്ങിയ ജയ്പൂരിലെ നീറ്റ്-പി.ജി പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

0
ജയ്പൂർ : ജയ്പൂരിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ...

വി.സി നിയമന തർക്കം : സിസയും, സജിയും തുടരും ; ഗവർണറും സർക്കാരും ധാരണയിലെത്തി

0
ന്യൂഡൽഹി : വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ...