ബെംഗളൂരു: കർണാടകയിൽ മൂന്ന് പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ പോസിറ്റീവ് കേസുകൾ 18 ആയതായി സര്‍ക്കാര്‍ അറിയിച്ചു. മൂന്ന് പുതിയ കേസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി 48 സർക്കാർ ആശുപത്രികളും 35 സ്വകാര്യ ആശുപത്രികളും ആദ്യ പ്രതികരണ (ഫസ്റ്റ് റെസ്പോണ്ടന്റ്) ആശുപത്രികളായി കണ്ടെത്തിയിട്ടുണ്ട്. അണുബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ വെളിച്ചത്തിൽ എല്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്കും ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും മാർച്ച് 31 വരെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. കോവിഡ്-19 രോഗികളിലും സംശയമുള്ളവരിലും ആത്മവിശ്വാസം വളർത്താൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് ആശുപത്രികളിലും വീടുകളിലും 4,390 മാനസികാരോഗ്യ കൗൺസിലിംഗ് സെഷനുകനുകളും നടത്തി.