വിലക്കേർപ്പെടുത്തിയിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾക്ക് ശിക്ഷയുമായി കർണാടക പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: മഴക്കാലത്ത് വിലക്കേർപ്പെടുത്തിയിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾക്ക് ശിക്ഷയുമായി കർണാടക പോലീസ്. മുടിഗെരെയിലെ കവിഞ്ഞൊഴുകുന്ന ചാർമാടി വെള്ളച്ചാട്ടത്തിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പ് അവ​ഗണിച്ചതോടെ വിനോദസഞ്ചാരികളുടെ വസ്ത്രങ്ങളുമായി പൊലീസ് പോയി. മഴക്കാലത്ത് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് ബോർഡ് വെച്ചിരുന്നു. അപകട സാധ്യതയുണ്ടായിട്ടും പാറക്ക് മുകളിൽ കയറിയാണ് വിനോദ സഞ്ചാരികൾ കുളിച്ചത്. പാറയിൽ കയറരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചില്ല. ഇതോടെയാണ് കരയിൽ അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് പോയത്. വസ്ത്രങ്ങൾ തിരികെ നൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. പോലീസ് സ്റ്റേഷനിലെത്തി വിനോദ സഞ്ചാരികൾ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെ വസ്ത്രം തിരികെ നൽകി. മഴക്കാലമായതിനാൽ അപകടസാധ്യത ചൂണ്ടിക്കാട്ടി കർണാടകയുടെ ചില ഭാഗങ്ങൾ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...