കനത്ത മഴയിൽ കോന്നിയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പയ്യനാമൺ ലിനു ഭവനത്തിൽ ലാലു ക്രിസ്റ്റിയുടെ വീടിന്റെ സംരക്ഷണ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു വീണു. ചിറ്റാർ പാമ്പിനി വെള്ളപ്പാറക്കൽ കുട്ടച്ചൻ, പുതുപ്പറമ്പിൽ രാജൻ, ആഞ്ഞിലി മൂട്ടിൽ ഉത്തമൻ, തടത്തിൽ പുത്തൻ വീട്ടിൽ ബഷീർ എന്നിവരുടെ വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നീതുഭവൻ വീട്ടിൽ നീതുവിന്റെ വീടിനു മുകളിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് വീടിന്റെ മേൽക്കൂരക്ക് നാശം സംഭവിച്ചു. മല്ലശേരി പ്ലാൻകൂട്ടത്തിൽ കിഴക്കേതിൽ പി ജി രാജുവിന്റെ വീടിനും മരം വീണ് നാശം സംഭവിച്ചു.

പ്രമാടം തെങ്ങുംകാവ് എസ് എൻ ഡി പി ക്ക് മുൻപിലെ ആൽമരം കടപുഴകി വീണ് വൈദ്യുത കമ്പികൾക്ക് നാശം സംഭവിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് വളപ്പിൽ നിന്നിരുന്ന മരം കടപുഴകി വീണു. മ്ലാന്തടം ഐ പി സി പടിയിൽ ബിജിയുടെ വീടിന്റെ മുൻ ഭാഗത്ത് ശക്തമായി പെയ്ത മഴയിൽ വലിയ ഗർത്തം രൂപപ്പെട്ടു. പ്രമാടം ആറാം വാർഡിൽ തെങ്ങുംകാവ് തെങ്ങുവിള കിഴക്കേതിൽ മോഹനനന്റെ വീടിന് മുകളിൽ അഞ്ചിലും തെങ്ങുംപിഴുതുവീണ് വീടിന് ഭാഗികമായി നാശം സംഭവിച്ചു. മലയോര മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞതിനാൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ച്‌ വരുന്നതേ ഉള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...