Thursday, April 25, 2024 2:11 pm

വിസ കോഴക്കേസ് ; സിബിഐക്കെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കി കാര്‍ത്തി ചിദംബരം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിബിഐക്കെതിരെ ലോകസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കി കാര്‍ത്തി ചിദംബരം. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയിഡിന്റെ പേരില്‍ പിടിച്ചെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തന്നെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും സ്പീക്കര്‍ക്കയച്ച പരാതിയില്‍ കാര്‍ത്തി ചിദംബരം ആരോപിക്കുന്നു.

അനധികൃതമായി വിസ അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിന് തൊട്ടു മുന്‍പാണ് കാര്‍ത്തി ചിദംബരം അവകാശലംഘന പരാതി നല്‍കിയത്. ചൈനീസ് കോഴ കേസില്‍ തനിക്ക് പങ്കില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് വിസ അനുവദിച്ചത് എന്നുമാണ് കാര്‍ത്തി ചിദംബരത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സിബിഐയുടെ ആരോപണങ്ങള്‍ കാര്‍ത്തി ചിദംബരം നിഷേധിച്ചിരുന്നു. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് കാര്‍ത്തി സിബിഐയെ അറിയിച്ചത്.

ചോദ്യം ചെയ്യലിനോട് കാര്‍ത്തി ചിദംബരം പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതേ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്‍ത്തി ചിദംബരത്തിന് മെയ് 30 വരെ പ്രത്യേക സിബിഐ കോടതി അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....