കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കോസ് വേ മുങ്ങി ഒറ്റപ്പെട്ടുപോയ കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍. പട്ടികവര്‍ഗ വകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം അടിയന്തിരമായി എത്തിക്കണമെന്നും ഭക്ഷ്യ ധാന്യം ഉറപ്പ് വരുത്തണമെന്നും ജില്ലാപട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ സംഘം അവിടെ സന്ദര്‍ശനം നടത്തി.

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഉറപ്പ് വരുത്തുകയും പച്ചക്കറി കിറ്റുകള്‍ എത്തിക്കുകയും ചെയ്തു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനമുറികളും അവിടെ ഒരുക്കി. നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത പെരുന്തേനരുവി ചണ്ണ റോഡാണ് കുരുമ്പന്‍ മൂഴിയിലേക്ക് എത്താനുള്ള മാര്‍ഗം. അത് അടിയന്തിരപ്രാധാന്യം നല്‍കി സഞ്ചാരയോഗ്യമാക്കാനും ആ പ്രദേശത്തെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി ജീപ്പ് ഏര്‍പ്പെടുത്തുന്നതിനും പട്ടിക വര്‍ഗ്ഗ വകുപ്പിനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...