ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണാ ജെയ്ന്‍ വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണാ ജെയ്ന്‍ വിരമിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് 36ാം വയസില്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.5 ടെസ്റ്റും 44 ഏകദിനവും 9 ട്വന്റി20യും കരുണാ ജെയ്ന്‍ ഇന്ത്യക്കായി കളിച്ചു. 2005ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു കരുണ. 2005 മുതല്‍ 2014 വരെയാണ് കരുണ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നത്. അവിശ്വസനീയമായ യാത്രയായിരുന്നു കരിയറിലേത്.

ഉയര്‍ച്ചകളിലും താഴ്ചകളിലും ഏവരുടേയും പിന്തുണ ഇല്ലായിരുന്നു എങ്കില്‍ അത് സാധ്യമാവുമായിരുന്നില്ല. ക്രിക്കറ്റ് താരമായ സഹോദരന്‍ ഞാന്‍ ഗ്രൗണ്ടിലിറങ്ങുമ്ബോഴെല്ലാം എനിക്ക് കരുത്ത് നല്‍കി. ക്രിക്കറ്റിന് തുടര്‍ന്നും എന്റെ സംഭാവനകള്‍ നല്‍കും. എന്റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി, കരുണ പറഞ്ഞു. 44 ഏകദിനത്തില്‍ നിന്ന് 987 റണ്‍സ് ആണ് താരം നേടിയത്. ഒരു സെഞ്ചുറിയും എട്ട് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ, കര്‍ണാടക, പോണ്ടിച്ചേരി ടീമുകള്‍ക്കായും കരുണ കളിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...