രാജകുടുംബാംഗമായ പി.സി രാജരാജവർമ്മയെ സംരക്ഷിക്കാനാളില്ലാത്തതിനെ തുടർന്ന് കരുണാലയം ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജകുടുംബാംഗമായ പി.സി രാജരാജവർമ്മയെ വാർദ്ധ്യക്യത്തിന്റെ അവശതയിൽ സംരക്ഷിക്കാനാളില്ലാത്തതിനെ തുടർന്ന് കരുണാലയം ഏറ്റെടുത്തു. ആറൻമുള പെരിങ്ങന്നൂർ കൊട്ടാരം വീട്ടിൽ രാമവർമ്മ രാജയുടെ മകൻ പി.സി രാജരാജവർമ്മ (87)യാണ് കിടങ്ങന്നൂർ കരുണാലയത്തിന്റെ സംരക്ഷണയിലായത്. ആറൻമുളയിലുള്ള ഇടിഞ്ഞുവീഴാറായ തറവാട്ടിൽ 82ഉം 80ഉം വയസുള്ള ഇളയ രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇവർ വിവാഹിതരല്ല. ഏറെനാളായി കിടപ്പിലായ ഇദ്ദേഹത്തെ സംരക്ഷിക്കാൻ അവശരായ സഹോദരങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലായി. ഇതേതുടർന്ന് ആറന്മുള പോലീസിന്റെ ശുപാർശ പ്രകാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രദീപ്.ജി.യുടെയും മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലേഖയുടെയും സാന്നിദ്ധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൾ അസിസും സഹപ്രവർത്തകരും ചേർന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രാജരാജവർമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുക്കുന്നതോടെ കരുണാലയം അമ്മവീട്ടിലേക്ക് എത്തിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...