കര്‍ത്തേടം സഹ. ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

വൈപ്പിന്‍ : കര്‍ത്തേടം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായി. കൊച്ചി അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ വൈപ്പിന്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.എ. അമ്ബിളിക്കാണ് അന്വേഷണ ചുമതല.

ഭരണസമിതി ചുമതല ഏറ്റെടുത്ത 2018 ഡിസംബര്‍ 18 മുതല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ 2021 ആഗസ്റ്റ് 18 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതി, പ്രവര്‍ത്തനം എന്നിവ അന്വേഷിക്കും. വായ്പാ വിതരണത്തിലെ അപാകത, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും കുടിശിക, ക്ഷേമപദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം.

കാലാവധി കഴിഞ്ഞ 1,356 സ്വര്‍ണപ്പണയ പണ്ടങ്ങളുടെ ലേലം നടത്തിയില്ലെന്നാണ് ഒരു ആരോപണം. ഈ ഇനത്തില്‍ 5.90 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. പരമാവധി 10 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റ് നല്‍കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ പ്രസിഡന്റിന്റെ ഭാര്യക്ക് 20 ലക്ഷം നല്‍കാന്‍ ഭരണസമിതി അനുമതി നല്‍കിയതായും അസി. രജിസ്ട്രാര്‍ കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...