കരുവന്നൂർ ബാങ്ക് തട്ടിപ്പ് : നഷ്ടമായത് 125 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ റവന്യു റിക്കവറിവഴി ഈടാക്കേണ്ടത് 125.83 കോടിയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. അതില്‍ ഇതുവരെ തിരിച്ചുപാടിക്കാനായത് 4,449 രൂപയാണ്. കെ.എം മോഹനനില്‍ നിന്നാണ് 4,449ല രൂപ ഈടാക്കിയെന്നും യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, പി. ആബ്ദുല്‍ ഹമീദ്, കെ.പി.എ മജീത് എന്നിവരുടെ ചേദ്യത്തിന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. ബാങ്കിലെ പണം തട്ടിപ്പിന് ഉത്തരവാദികളായ 25പേരില്‍ നിന്നാണ് 125 കോടി ഈടാക്കേണ്ടത്. എന്നാല്‍, അതില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ടി.ആര്‍ ഭരതന്‍, സുമതി ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരണപ്പെട്ടത്. അവരുടെ അവകാശികളെ കക്ഷി ചേര്‍ക്കുന്നതിന് നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

മറ്റുള്ള 22 പേരില്‍ നിന്ന് ബാക്കി തുക റവന്യൂ റിക്കവറിയായി ഈടാക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. ഉത്തരവ് പ്രകാരം തുക അടക്കുന്നതിന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍, 19 പേര്‍ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. 20 പേര്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്തു. സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുള്ള അപ്പീല്‍ പെറ്റീഷനില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ മേല്‍ നടപടികള്‍ തടഞ്ഞിട്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അപ്പീല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിച്ച് കോടതിയുടെ സ്റ്റേ നീക്കുന്നതിന് അടിയന്തിര നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...