നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; 4 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനക്കായി എത്തിച്ച 36870 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കൾ പോലീസ് സ്പെഷ്യൽ സ്‌ക്വാഡും തിരുവല്ല പോലീസും ചേർന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ തിരുവല്ല രാമഞ്ചിറയിലെ ഒരു വീട്ടിൽ നിന്നും രണ്ട് കാറുകളിൽ നിന്നുമാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ ഇവ പിടിച്ചെടുത്തത്. ഹാൻസ് 26250 ഗണേഷ് 3000, കൂൾ 7500, ലോയൽ 120 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.

4 പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിൽ വീട്ടിൽ സഫീൻ സേട് (40, മെഴുവേലി തുമ്പമൺ വടക്ക് രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ പ്രദീഷ് (30, മുളക്കുഴ അരീക്കര ലക്ഷംവീട് കോളനി വലിയകാലയിൽ ഹരീഷ് (32),മെഴുവേലി ആണറമുള്ളൻ വാതുക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ സഞ്ജു (30)എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പ്രതികൾ വാടകയ്‌ക്കെടുത്ത വീടിന്റെ കാർ പോർച്ചിൽ ചാക്കുകളിലും രണ്ട് കാറുകളിലുമായിട്ടായിരുന്നു ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. കുട്ടികൾ ഉൾപ്പെടെ വില്പന ലക്ഷ്യമാക്കി കണ്ടുവന്നവയാണ് ഇവയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളും തിരുവല്ല പോലീസും റെയ്ഡിൽ പങ്കെടുത്തു. തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസും ഉണ്ടായിരുന്നു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. ഓണത്തോട് അനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ശക്തമായ റെയ്‌ഡുകൾ ജില്ലയിൽ തുടരുന്നതിന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...