കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഇഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി എം കെ കണ്ണൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ. കൊച്ചിയിലെ ഓഫീസിൽ പ്രതിനിധികൾ വഴിയാണ് രേഖകൾ എത്തിച്ചത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഇഡി എംകെ കണ്ണനോട് നിർദ്ദേശിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും ഇഡിക്ക് മുന്നിൽ ഹാജരായി. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡൻ്റുമായ എംകെ കണ്ണന് നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്ത് വിവരങ്ങൾ ഹാജരാക്കിയിരുന്നില്ല.

ഇതേ തുടർന്നാണ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ഹാജരാക്കണമെന്ന് ഇഡി നിർദ്ദേശിച്ചത്. ഒക്ടോബർ അഞ്ചിനുള്ളിൽ രേഖകൾ നൽകാനായിരുന്നു നിർദ്ദേശം. ഇഡി നൽകിയ സമയപരിധി അവസാനിക്കുന്നതിനിടയാണ് പ്രതിനിധികൾ വഴി കൊച്ചിയിലെ ഓഫീസിൽ എംകെ കണ്ണൻ രേഖകൾ എത്തിച്ചത്. ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കും അതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. എംകെ കണ്ണനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി യുടെ നീക്കമുണ്ട്. കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടിആർ രാജനും ഇഡിക്ക് മുന്നിൽ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....