ഓണ്‍ലൈന്‍ തട്ടിപ്പ് ; മണിമലയില്‍ പണം നഷ്ടമായത് മൂന്നു പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

മണിമല : മണിമലയില്‍ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നു  പേർക്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായി. വിദേശത്ത് പഠനം പൂർത്തീകരിച്ച കരിമ്പനക്കുളം സ്വദേശിനിക്കും മണിമല ടൗണിലുള്ള യുവാവിനുമാണ് പണം നഷ്ടപ്പെട്ടത്. കരിമ്പനക്കുളം സ്വദേശിനിക്ക് സർട്ടിഫിക്കറ്റുകൾ കൊറിയർ അയച്ചുവെന്ന്  പഠനം നടത്തിയ സ്ഥാപനത്തിന്‍റെ അറിയിപ്പ് ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാൻ കാത്തുനിന്ന ഇവർക്ക് കൊറിയർ ഏജൻസിയെന്ന് പറഞ്ഞ്  കോൾ വരികയും രണ്ടു രൂപ ഫോണിൽ വന്ന ലിങ്കിൽ അയച്ചു നൽകുവാനും ആവശ്യപ്പെട്ടു. രണ്ടു രൂപയുടെ കുറവുള്ളതിനാൽ പാഴ്സൽ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് പറഞ്ഞതോടെ രണ്ട് രൂപ യുവതി അയച്ചു നൽകി. തൊട്ടടുത്ത ദിവസം അക്കൗണ്ടിൽ ഉണ്ടായിരുന്ന 65,000 രൂപയും നഷ്ടമായി.

സമാനമായ സംഭവമാണ് മണിമല ടൗണിലുള്ള യുവാവിനും ഉണ്ടായത്. മറ്റൊരു സംസ്ഥാനത്ത് പഠനം പൂർത്തീകരിച്ച് വന്ന യുവാവിനും സർട്ടിഫിക്കറ്റ് കൊറിയർ അയച്ചതിന് പിന്നാലെ തട്ടിപ്പുകാരുടെ കോളെത്തി. കൊറിയർ സ്ഥാപനമാണെന്ന് കരുതി രണ്ടു രൂപ അയച്ച ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും നഷ്ടമായി. പഴയിടം സ്വദേശിയുടെ ഒന്നരലക്ഷം രൂപയും കഴിഞ്ഞ ദിവസം നഷ്ടമായി. അമേരിക്കയിൽ നിന്നും സൗജന്യ ഗിഫ്റ്റ് അയച്ചതായി ഫോണിൽ മെസ്സേജ് വന്നിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഡൽഹിയിൽ നിന്നും ഒരു കോൾ പഴയിടം സ്വദേശിക്ക് എത്തി. 65 ലക്ഷം രൂപയുടെ കസ്റ്റമേഴ്സ് ക്ലിയറൻസിനായി 1.5 ലക്ഷം അയച്ചുതരാൻ ആവശ്യപ്പെട്ടു. പണം അയച്ചുകൊടുത്തതിന് പിന്നാലെ വീണ്ടും മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ പഴയിടം സ്വദേശിയും മണിമല പോലീസിൽ പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...