നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട ; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ കേരള ബാങ്ക് ഇടപെടും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ കേരള ബാങ്ക് ഇടപെടും. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലാണെന്നും വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നഷ്ടപ്പെട്ട തുക കണ്ടെടുക്കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാന്‍ നടപടിയെടുക്കുക തുടങ്ങിയ പരിഹാര മാര്‍ഗങ്ങളാണ് കേരള ബാങ്കിന് ശുപാര്‍ശ ചെയ്യാനുള്ളതെന്ന് കണ്ണന്‍ പറഞ്ഞു.

അതേസമയം പ്രതികളായ അംഗങ്ങള്‍ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരും. കേസിലെ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടിആര്‍ സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്പ്  ബ്രാഞ്ച് അംഗവുമായ സികെ ജില്‍സ്, കമ്മിഷന്‍ ഏജന്റ് എകെ ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...