Saturday, April 19, 2025 7:40 am

ഇങ്ങനെയൊക്കെ തടിപ്പുനടത്താന്‍ സാധിക്കുമോ ; കരുവന്നൂര്‍ സഹകരണ ബാങ്കിലെ വ്യക്തിഗത വായ്പ മറ്റൊരു ബാങ്ക് ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്ന എല്ലാവരും ഞെട്ടുകയാണ്. ഇങ്ങനെയൊക്കെ തടിപ്പു നടത്താന്‍ സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയ്ക്ക് ഞെട്ടിക്കുന്ന വിധത്തിലാണ് ഓരോ തട്ടിപ്പുകളും പുറത്തുവരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എം നേതാവിന്റെ വകയായി കുടിശികയില്‍ കിടന്നിരുന്ന നാലര കോടിയുടെ ബെനാമി വായ്‌പ്പ മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുത്ത നടപടിയാണ് വിവാദത്തില്‍ പെട്ടത്. സംഭവത്തില്‍ ഉന്നത അന്വേഷണത്തിന് കളമൊരുങ്ങുകയാണ്.

ഒരു വ്യവസായിയുടെ ഭൂമി ഈടുവച്ചു നേതാവെടുത്ത വായ്പയുടെ ബാധ്യത സമീപ മേഖലയിലെ മറ്റൊരു ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതും സി.പി.എം ഭരണസമിതിക്കു കീഴിലുള്ള ബാങ്കാണ്. ഇതു സംബന്ധിച്ചു ബി.ജെ.പി പ്രാദേശിക നേതൃത്വം സംസ്ഥാന സഹകരണ രജിസ്റ്റ്രാര്‍ക്കും ജോയിന്റ് രജിസ്റ്റ്രാര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കളമൊരുങ്ങിയത്.

സി.പി.എം മേഖലാ ഘടകത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണങ്ങള്‍. ഒരു വ്യവസായിയുടെ ഭൂമി ഈടുവെച്ചു കോടികളുടെ വായ്‌പ്പ എടുത്തു എന്നതിന് പിന്നാലെയായിരുന്നു തട്ടിപ്പുകള്‍ ഓരോന്നായി അരങ്ങേറിയത്. നേതാവ് തിരിച്ചടവ് മുടക്കിയതോടെ പലിശ സഹിതം ബാധ്യത നാലരക്കോടിയായി ഉയര്‍ന്നു. സഖാക്കളുടെ ബാങ്ക് ആയതു കൊണ്ട് കുടുങ്ങില്ലെന്ന് കരുതിയാണ് കാര്യങ്ങളുമായി മുന്നോട്ടു പോയത്.

ഇതിനിടെ കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ നേതാവ് പ്രതിസന്ധിയിലായി. ബെനാമി വായ്പയുടെ വിവരങ്ങളും പുറത്തുവന്നേക്കുമെന്നു ഭയന്ന നേതാവ് സമീപ മേഖലയിലെ മറ്റൊരു ബാങ്കിലേക്കു ബാധ്യത കൈമാറുകയായിരുന്നു. ഈ ബാങ്കില്‍ നേതാവിനു നേരത്തെ തന്നെ 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ വായ്‌പ്പാ കുടിശ്ശിക എങ്ങനെയാണ് മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുക്കുക എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്.

കരുവന്നൂര്‍ ബാങ്കിനൊപ്പം ഈ സഹകരണ ബാങ്കും പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ പെരുകിയതുമൂലം കഴിഞ്ഞ വര്‍ഷം ബാങ്ക് വായ്പകള്‍ നല്‍കുന്നതു നിര്‍ത്തിവച്ചിരുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും നേതാവിന്റെ പേരിലെ വന്‍ ബാധ്യത ബാങ്ക് ഏറ്റെടുത്തതില്‍ വ്യാപക ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കരുവന്നൂര്‍ പോലെ കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഈ ബാങ്ക് ഭരിക്കുന്നതും സി.പി.എമ്മാണ്.

300 കോടിയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയുടെ പങ്ക് വ്യക്തമാണെങ്കിലും ഇവര്‍ക്കെതിരെ തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നു തീരുമാനം. അറസ്റ്റിലായ ബാങ്ക് ജീവനക്കാര്‍ ഒരേ സ്വരത്തില്‍ ഭരണസമിതിക്കെതിരെ മൊഴിനല്‍കിയതോടെ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട സമിതിക്കെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് ആലോചിച്ചിരുന്നു.

എന്നാല്‍, തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നും ഭരണസമിതിക്കെതിരായ നടപടികള്‍ മരവിപ്പിക്കാനും ഉന്നതതല നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരും ഇടനിലക്കാരനുമടക്കം 6 പേരെയാണ് കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിചേര്‍ത്തത്. ഇതില്‍ 2 പേരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യെമനിലെ യുഎസ് ആക്രമണം ; 80 പേർ മരിച്ചു 150ലേറെ പേർക്ക് പരിക്ക്

0
സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത്​ പേർ കൊല്ലപ്പെടുകയും 150ൽ...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പോലീസ്

0
കൊച്ചി : ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി...

സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

0
സലാല : സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ...

ടീം വികസിത കേരളവുമായി ജില്ലാ കൺവെൻഷനുകൾ തുടങ്ങാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

0
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ജില്ലാ...