നേതാവിന് വീണ്ടും പ്രവേശനം വേണം ; പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാര്യവട്ടം ഗവൺമെൻറ് കോളേജില്‍ പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐക്കാര്‍ ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനെ ക്യാംമ്പസിലെ പ്രധാന ഗേറ്റ് പൂട്ടി തടയാനും ശ്രമമുണ്ടായി. കോഴ്‌സ് പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐ നേതാവിനു വീണ്ടും അതേ കോഴ്‌സിനു പ്രവേശനം നല്‍കണമെന്ന സംഘടനയുടെ ആവശ്യം പ്രിന്‍സിപ്പല്‍ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. നേതാവിനെ വീണ്ടും കോളേജില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ വൈകീട്ടോടെ പ്രിന്‍സിപ്പലിനെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

നേതാവിന്റെ ഡിഗ്രി കോഴ്‌സ് കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. ചില വിഷയങ്ങള്‍ എഴുതി എടുക്കാനുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും കോഴ്‌സിനു പ്രവേശനം നല്‍കാനാകില്ലെന്നു പ്രിന്‍സിപ്പല്‍ നിലപാടെടുത്തു. തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിപൂട്ടിയശേഷം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു. പോലീസ് വാഹനത്തെ അകത്തു പ്രവേശിപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് കോളേജിനുള്ളിലേക്കു കടന്ന് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു. ഇതിനിടെ പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തി വീശി. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 4 പോലീസുകാര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...