തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മാലിനി ശ്രീയ്ക്ക് ഇത് ഇരട്ടി മധുരം. ഇക്കഴിഞ്ഞ സിവില്‍ സെര്‍വീസ് പരീക്ഷയില്‍ 135-ാം റാങ്ക് നേടിയതും മാലിനി ശ്രീയാണ്. അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും അധ്യാപികയായ ശ്രീലതയുടേയും മകളും, എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരന്‍ പിള്ളയുടെ കൊച്ചുമകളും കൂടിയാണ് മാവേലിക്കര സ്വദേശിയായ മാലിനി.
ഡല്‍ഹിയില്‍ സ്വകാര്യസ്ഥാപനത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കവേയാണ് സിവില്‍ സെര്‍വീസ് മോഹമുദിച്ചത്. എന്നാല്‍, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 2020ല്‍ ഹൈകോടതിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് പഠനം തുടര്‍ന്നാണ് നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് 135-ാം റാങ്കുകാരിയായ മാലിനി ഐ എഫ് എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്.