വിവാദത്തിലായതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച് കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്  : കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ അവധിയില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നാണ് എം രമ അറിയിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതോടെ വിവാദത്തിലായതിന് പിന്നാലെ ഡോ.എം രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ ഒരു മാസത്തേക്കാണ് ഡോ.എം രമ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ അതിരുകടന്ന പരമാര്‍ശങ്ങളില്‍ എം.രമ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെയാകെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളില്‍ മുന്‍ പ്രന്‍സിപ്പലിനെതിരെ കോളേജ് പി.ടി.എയും രംഗത്തെത്തി. ഇതോടെ വിദ്യാര്‍ത്ഥികളോട് എം രമ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് എം.രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

അതേസമയം രമക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയാണ്. 94 ശതമാനം മാര്‍ക്കോടെ മെറിറ്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് പുതിയ ആരോപണം. കാഞ്ഞങ്ങാട് സ്വദേശിയായ അഖില ചന്ദ്രനും, രക്ഷിതാവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിയുടെ പ്രവേശനം തടഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എം.രമയുടെ വിശദീകരണം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...