സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് റിക്കാർഡ് നേട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസർകോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം നാഷണൽ റിക്കാർഡ് സമ്മാനിച്ചു. സബ്കളക്ടർ സൂഫിയാൻ അഹമ്മദും യു. ആർ .എഫ് പ്രതിനിധി ഗിന്നസ് സുനിൽ ജോസഫും ചേർന്ന് ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണന് കൈമാറി. സബ് കലക്ടർ സൂഫിയാൻ അഹമ്മദ് സ്പീഷിസ് ഇനങ്ങളുടെ ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ റീജ്യണൽ ഡയറക്‌ടർ പളനിച്ചാമി ഐ.എ.എസ് മുഖ്യാതിഥിയായി. കാസർകോട് സിറ്റി ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ബേബി ബാലകൃഷ്ണൻ , കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ , ബോർഡ് മെമ്പർമാരായ കെ.വി. ഗോവിന്ദൻ , പ്രൊഫ പി.ടി. ചന്ദ്രമോഹൻ എന്നിവർ ജില്ലാ സ്പീഷിസ് കലണ്ടർ പ്രകാശനവും വിഷയാവതരണവും നടത്തി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ , ജില്ലാ പഞ്ചായത്ത് ബി.എം.സി മെമ്പർ പി. ശ്യാംകുമാർ , കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി പത്മേഷ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ്പാദൂർ , വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള , ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.എൻ. സരിത , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. മനു , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എം. അഖില എന്നിവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...