കര്‍ണ്ണാടകത്തിന്റെ മുമ്പില്‍ മുട്ടുമടക്കില്ല ; കാസര്‍കോട് താല്‍ക്കാലിക ആശുപത്രിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും. അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം അതീവ ജാഗ്രത തുടരുന്ന കാസര്‍കോട്ടേക്ക് ഇന്ന് പുറപ്പെടും. ഒന്‍പത് മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോ‍ര്‍ട്ട് ചെയ്യുന്നതും ചികിത്സ നിഷേധിച്ച്‌ കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘം പോകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...