ശ്രീനഗർ : കശ്മീരിൽ സൈന്യവും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കുല്‍ഗാമിലെ ലോവര്‍ മുണ്ടയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേന മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മു കശ്മീര്‍ പോലീസും സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
RECENT NEWS
Advertisment