കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം ; സൈനികന് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു. ടെക്നിക്കല്‍ വിഭാഗത്തിലെ പബല്ല അനില്‍ ആണ് വീരമൃത്യു വരിച്ചത്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപെട്ടു. സൈന്യത്തിന്റെ എ.എല്‍.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് മര്‍വ ഗ്രാമത്തിന് സമീപം തകര്‍ന്ന് വീണത്.

ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികാരണ് ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മാര്‍വ-ദച്ചാന്‍ മരുസുദാര്‍ നദിയില്‍ നിന്ന് കണ്ടെത്തി. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. 2 മാസത്തിനിടെ മൂന്നാമത്തെ ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...