ജമ്മു കശ്മീരിലെ ട്രാലിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു ; ഒരു ജവാന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ട്രാലിൽ മൂന്ന് ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ അടുത്തുള്ള ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ജയ്ഷെ മുഹമ്മദ് ടോപ്പ് കമാൻഡർ ഖാരി യാസിർ ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ ഏറ്റുമുട്ടലിൽ സൈറ്റിൽ കുടുങ്ങിക്കിടക്കുകയാണ്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദിയാണ് ജയ്ഷ് കമാൻഡറായ ഖാരി യാസിർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുൽവാമ ജില്ലയിലെ വനപ്രദേശത്ത് നിന്ന് നാടോടികളായ ഗുജ്ജാർ സമുദായത്തിലെ രണ്ട് അംഗങ്ങളെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാരി യാസിര്‍ ആണെന്ന് തെളിഞ്ഞിരുന്നു. രാജൗരി ജില്ലയിലെ അബ്ദുൽ ഖദീർ കോഹ്‌ലി, ശ്രീനഗറിലെ ഖോൻമോ പ്രദേശത്തെ മൻസൂർ അഹമ്മദ് എന്നിവരെയാണ് 2019 ഓഗസ്റ്റ് 26 ന് പുൽവാമ ജില്ലയിലെ ട്രാലിലെ വനമേഖലയിൽ നിന്ന് താൽക്കാലിക അഭയകേന്ദ്രമായ ‘ധോക്കിൽ’ നിന്ന് ജെ.എം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് കോഹ്‌ലിയുടെയും അഹമ്മദിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...