മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഢം മറവു ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയിലെ കണമലയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഢം പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു. തുലാപ്പള്ളി കിസുമത്തിനു സമീപം മൂലക്കയം കടവില്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെ കണ്ടെത്തിയ മൂന്നു വയസ് പ്രായം വരുന്ന കൊമ്പനാനയുടെ ജഢമാണ് മറവു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ ശബരിമല വനത്തില്‍ നിന്നും മലവെള്ളപ്പാച്ചലില്‍ വീണു ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് നിഗമനം.

കാട്ടാനയുടെ നാലോളം വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ഉയര്‍ന്ന സ്ഥലത്തു നിന്നും വീണതില്‍ ഉണ്ടായ ഒടിവാണെന്ന് അധികൃതര്‍ പറഞ്ഞു. കാട്ടാനയുടെ ജഢം രാത്രി തന്നെ കണമല വനം സ്റ്റേഷനിലെ വനപാലകരുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ കരയിലേക്ക് അടുപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ കണമല വനം സ്റ്റേഷന്‍ വളപ്പിലേക്ക് ആനയെ മാറ്റി.

അവിടെ വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി തേക്കു തോട്ടത്തില്‍ മറവു ചെയ്തു. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ശ്യാംമോഹന്‍റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഫ്ലൈയിംങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണ, റാന്നി ഫ്ലൈയിംങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ ശരത് ചന്ദ്രന്‍, റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ് മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം രാജ്മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ മറവു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...