ട്രാക്ക് അറ്റകുറ്റപ്പണി ; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് ​: വള്ളത്തോള്‍ നഗര്‍ – വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബര്‍ 28ന്​ നാല്​ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കും. നിലമ്പൂരില്‍ നിന്ന് പുറപ്പെടേണ്ട 06325 നിലമ്പൂര്‍ റോഡ്-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് വ്യാഴാഴ്​ച തൃശൂരില്‍ നിന്നാണ്​ സര്‍വീസ് ആരംഭിക്കുക. വ്യാഴാഴ്​ച കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന 06306 കണ്ണൂര്‍-എറണാകുളം ജംഗ്ഷന്‍ ഇന്‍റര്‍സിറ്റി എക്‌സ്‌പ്രസ് ഷൊര്‍ണൂര്‍ ജംഗ്‌ഷനില്‍ യാ​ത്ര അവസാനിക്കും.

ബുധനാഴ്​ച തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെടുന്ന 06791 തിരുനെല്‍വേലി ജംഗ്ഷന്‍-പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തൃശൂരിനും പാലക്കാടിനും ഇടയില്‍ സര്‍വീസ്​ ഉണ്ടായിരിക്കില്ല. വ്യാഴാഴ്​ച പാലക്കാട്​ ജംഗ്ഷനില്‍ നിന്നും പുറപ്പെടേണ്ട 06792 പാലക്കാട് ജംഗ്ഷന്‍-തിരുനെല്‍വേലി ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് തൃശൂരില്‍ നിന്നാണ്​ സര്‍വീസ്​ ആരംഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...