ഇന്ദ്രനീലക്കല്ലു പതിച്ച ടിഫാനി ഡയമണ്ട് റിങ് ; ലക്ഷങ്ങൾ വിലപിടിപ്പുള്ള കത്രീനയുടെ വിവാഹമോതിരം

For full experience, Download our mobile application:
Get it on Google Play

ബിടൗൺ താരങ്ങളായ കത്രീന കൈഫ് – വിക്കി കൗശൽ വാർത്തകളാണ് സമൂഹമാധ്യമമാകെ. ഇപ്പോഴിതാ വിവാഹത്തിനായി താരം ധരിച്ച മോതിരത്തിന്റെ വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള മോതിരമാണ് കത്രീനയുടേത്. പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ ചെയ്ത ടിഫാനി സോളെസ്റ്റ് എന്ന മോതിരമാണ് കത്രീന അണിഞ്ഞത്. ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമിച്ച മോതിരത്തിന്റെ പ്രധാന ആകർഷണം അതിൽ പതിച്ച ഇന്ദ്രനീലക്കല്ലാണ്. ഇനി മോതിരത്തിന്റെ വില എത്രയെന്നല്ലേ..? ഒന്നും രണ്ടുമല്ല ഏഴരലക്ഷം രൂപയാണ് വില. കൃത്യമായി പറഞ്ഞാൽ 9800 യു.എസ് ഡോളർ അഥവാ 7,41,203 രൂപ.

കത്രീനയുടെ വിവാഹമോതിരം മറ്റൊരു പ്രശസ്ത വനിതയുടേതിന് സമാനമാണെന്നും കണ്ടെത്തിയവരുണ്ട്. ‍ഡയാന രാജകുമാരി ധരിച്ചിരുന്ന ഡയമണ്ട് റിങ്ങിന് സമാനമാണത്രേ കത്രീനയുടേതും. ജയ്‍പുരിൽ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വൻ സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയ ചടങ്ങിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...