കെ.എ.റ്റി.എസ്.എ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂരിൽ വെച്ച് ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ നടക്കുന്ന കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ അറുപതാം വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. പത്തനംതിട്ട അബാൻ ടവറിൽ വെച്ച് ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി ഡി.  സജി ഉത്ഘാടനം ചെയ്തു. കാർഷിക മേഖലയേയും തൊഴിൽ മേഖലകളേയും തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എ.റ്റി. എസ്എ സംസ്ഥാന പ്രസിഡന്റ് പി.ധനുഷ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സി. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. കൃഷി വകുപ്പിലെ സങ്കേതിക വിഭാഗം ജീവനക്കാരായ കൃഷി അസിസ്റ്റന്റുമാരുടേയും അസിസ്റ്റന്റ് കൃഷി ഓഫിസർമാരുടേയും ഏക അംഗീകൃത സംഘടനയായ കേരള സംസ്ഥാനത്തെ മുഴുവൻ ജില്ലാ മേഖല സമ്മേളനങ്ങൾ പൂർത്തീകരിച്ചു കൊണ്ടാണ് സംഘടന സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.മനോജ് കുമാർ, കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കളായ മുഹമ്മദ് ഷാഫി, പി.എ റജീബ്, ബി.പ്രമിത, വി.പ്രശാന്ത്, വി.കെ.ജിൻസ്, എസ് ശ്രീകാന്ത്‌, ഇ.എ നിയാസ്,നിത്യ സി.എസ്സ്, മഞ്ജുമോൾ.വി, സ്മിത.സി.എസ്, അജേഷ് കുമാർ എസ്.എന്നിവർ സംസാരിച്ചു. സ്വാഗത സംഘ ഭാരവാഹികളായി ചിറ്റയം ഗോപകുമാർ (ചെയർമാൻ) മനോജ് മാത്യു(ജനറൽ കൺവീനർ) ആർ രമേശ് (രക്ഷാധികാരി) എന്നിവരടങ്ങിയ നൂറ്റിയൊന്നംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...