Friday, July 19, 2024 11:04 am

കാട്ടാക്കട പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്‌നിശമനയുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഇന്നലെ രാത്രിണ് സംഭവം. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫര്‍ണിച്ചര്‍ കടയിലാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ മറ്റൊരു കടയുടമ ജോസ് ആണ് തീപടരുന്നത് ആദ്യം കണ്ടത്.

തുടർന്ന് അടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കടയ്ക്ക് പിന്നിൽ തന്നെ ആണ് കടയുടമ സതിയുടെ വീട്. തീ പടർന്നതോടെ വീട്ടുകാരെയും ഒഴിപ്പിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്ന് ആദ്യയൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിയും തീ നിയന്ത്രിക്കാനായില്ല. പീന്നീട് കൂടുതല്‍ യൂണിറ്റ് എത്തി നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചറുകളും മെഷീനുകളും തീയില്‍ കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാലിപ്പൂവൻ വാഴക്കൃഷിയിലൂടെ കുലയിൽ മാത്രമല്ല ഇലയിലും ലാഭം നേടാമെന്ന് തെളിയിച്ച് പന്തളം തെക്കേക്കരയിലെ കർഷകർ

0
പത്തനംതിട്ട : ഞാലിപ്പൂവൻ വാഴക്കൃഷിയിലൂടെ കുലയിൽ മാത്രമല്ല ഇലയിലും ലാഭം നേടാമെന്ന്...

ദൈവം എന്നോടൊപ്പമുണ്ട്, പിന്തിരിപ്പിക്കാനാവില്ല ; ട്രംപ്

0
മില്‍വോക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ്. മുന്‍ പ്രസിഡന്റ്...

അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം : മന്ത്രി...

0
തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയെ പെരുമ്പാവൂരിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ...

ചാന്ദിപുര വൈറസ് : മരണം 20 ആയി ; പനിബാധിതരെല്ലാം ചികിത്സക്കെത്താൻ നിർദേശം

0
ഗാന്ധിനഗർ: ഗുജറാത്തിൽ ചാന്ദിപുര വൈറസ് (CHPV) വ്യാപനത്തെ തുടർന്ന് മരണം 20...