കട്ടപ്പന : പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ കട്ടപ്പന സി.ഐ അനില്‍ കുമാറിനെ സസ്പെന്‍ഡു ചെയ്തു. സിവിൽ ഡ്രസ്സിലായിരുന്ന സി.ഐ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറിൽ പിന്തുടർന്ന് അപായപ്പെടുത്താൻ നോക്കിയെന്നായിരുന്നു പരാതി.
മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനിൽ എത്തിയതോടെ കട്ടപ്പന സ്റ്റേഷിനിലെ പോലീസുകാരും പിന്നാലെ വന്ന സി.ഐയും മര്‍ദിച്ചെന്നായിരുന്നു പരാതി. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയ്ക്കെതിരായ നടപടി