കൗശല്‍ കേന്ദ്രയുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (22.06.2023)

For full experience, Download our mobile application:
Get it on Google Play

കോന്നി: തൊഴില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പഠനകേന്ദ്രമായ ‘കൗശല്‍ കേന്ദ്ര’ യുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ കോന്നിയില്‍ നടക്കും. സംസ്ഥാനത്തെ അഞ്ചാമത്തെ കൗശല്‍ കേന്ദ്രയാണ് കോന്നിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. രാവിലെ 10.30 ന് കോന്നി എലിയറയ്ക്കലില്‍ നടക്കുന്ന ചടങ്ങയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയായിരിക്കും. നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കോന്നിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടത്തക്ക നിലയിലുള്ള പരിശീലനവും, നിര്‍ദ്ദേശവും നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കൗശല്‍കേന്ദ്രകോന്നിയില്‍പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് എം.എല്‍.എ പറഞ്ഞു.

തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മുഖേന നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന കേന്ദ്രമാണ് കൗശല്‍ കേന്ദ്ര. സ്‌കില്‍ ഡവലപ്പ്മെന്റിനും, വ്യക്തിത്വ വികസനത്തിനും, തൊഴില്‍ നേടുന്നതിനും വേണ്ടിയുള്ള ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്. വിദ്യാഭ്യാസത്തിനും, തൊഴില്‍ നേടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുക, വിദ്യാഭ്യാസ വായ്പ, സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുക, മത്സര പരീക്ഷകളുടെ വിവരങ്ങള്‍ നല്‍കുക, ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കുക, ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച് സഹായം നല്‍കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. അഭിരുചി മനസിലാക്കിയുള്ള അസസ്മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, ലോകത്തെ മികച്ച വായനശാലകളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലിഷ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നീ സൗകര്യങ്ങള്‍ പഠനകേന്ദ്രത്തിന്റെ ഭാഗമായി ഉണ്ടാകും.

ആദ്യ ഘട്ടത്തില്‍ നാല് കോഴ്സുകളാണ് ഇവിടെ ആരംഭിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സിലബസനുസരിച്ചുള്ള ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ പഠനവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ലിറ്ററസി, മത്സര പരീക്ഷകള്‍ക്ക് തയ്യാറാകാന്‍ വേണ്ടിയുള്ള ക്വാണ്ടിറ്റേറ്റീവ് ആറ്റിട്യൂഡ് ആന്‍ഡ് റീസണിംഗ്, ഇലക്ട്‌റിക്കല്‍ ജോലിയില്‍ പരിശീലനം നല്കുന്ന ബേസിക് ഇലക്ട്രിക്കല്‍ സ്‌കില്‍ ട്രയിനിംഗ് എന്നിവയാണ് തുടങ്ങുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നേടുന്നതിനുള്ള പരിശീലന സഹായ കേന്ദ്രമായും, സാധാരണ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക് തൊഴില്‍ പരിശീലിപ്പിച്ചു നല്‍കുന്ന സ്ഥാപനമായും കൗശല്‍ കേന്ദ്ര മാറുമെന്ന് എം.എല്‍.എ. പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...