കവിയൂർ – കുന്നന്താനം ശുദ്ധജല പദ്ധതിയിലെ പൂവക്കാല പമ്പുഹൗസും ലോ ലെവൽ ലൈനിന്റെ പണികളും ഇഴഞ്ഞു നീങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കവിയൂർ – കുന്നന്താനം ശുദ്ധജല പദ്ധതിയിലെ പൂവക്കാല പമ്പുഹൗസും ലോ ലെവൽ ലൈനിന്റെ പണികളും ഇഴയുന്നത് പ്രതിസന്ധിയാണ്‌. കരാർ കാലാവധി അനുസരിച്ച് കഴിഞ്ഞമാസം തീരേണ്ട പ്രവൃത്തികളാണിത്. എന്നാൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണികളടക്കം ബാക്കിയാണ്. പമ്പുഹൗസ് ബലക്ഷയത്തിലായതിനെത്തുടർന്നാണ് പുതിയത് പണിയുന്നത്. ഇതൊടോപ്പമാണ് ഇലവിനാൽ ലോ ലെവൽ ടാങ്കിലേക്കുള്ള ലൈനിന്റെ പണികളും. ഇതാകട്ടെ പാതിവഴിയിൽ നിലച്ച മട്ടാണ്. നാലുകോടി 68 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളാണ് എങ്ങുമെത്താതെ കിടക്കുന്നത്. പമ്പുഹൗസും പുതിയ ലൈനും ഉൾപ്പെടെ ഒന്നരവർഷം കൊണ്ട് തീർക്കേണ്ട നിർമാണമാണ്. ലോലെവൽ ലൈനിന്റെ തകർച്ച ജലവിതരണം പ്രതിസന്ധിയിലാക്കുന്നു. കുറെയിടത്ത് പൈപ്പുകളിട്ടിട്ടുണ്ട് എന്നതല്ലാതെ പണി പൂർത്തിയായിട്ടില്ല. പൈപ്പുകൾ ലഭ്യമാകാതെ വരുന്നതാണ് പ്രശ്‌നമെന്നാണ് അധികൃതരുടെ പക്ഷം. കവിയൂർ, കുന്നന്താനം പഞ്ചായത്തുകൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയാണ് ഇത്തരത്തിൽ ഇഴഞ്ഞ് നീങ്ങുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...