ഇത്തവണ സാമ്പാറിൽ ചത്ത എലി ; ഹോട്ടലിനെതിരെ പരാതിയുമായി ഉപഭോക്താവ് ; ഒരാഴ്ചയ്ക്കിടെ മൂന്നാം സംഭവം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഐസ്ക്രീമിൽ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പിൽ എലിക്കുഞ്ഞും പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ ചത്ത തവളയും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടൽ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ​ഗുജറാത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി. അഹമ്മദാബാദ് നികോളിലെ ദേവി ദോശ റെസ്റ്റോറന്റിൽ ഉപഭോക്താവിന് നൽകിയ സാമ്പാറിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. സാമ്പാറിൽ എലിയെ കണ്ട ഉപഭോക്താവ് അംദവാദ് മുനിസിപ്പൽ കോർപ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് റെസ്റ്റോറൻ്റ് ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഗുരുതര ആരോഗ്യ- ശുചിത്വ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

“അഹമ്മദാബാദ് കോർപ്പറേഷൻ പരിസരത്തെ എല്ലാ കടക്കാരോടും അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരിക്കാൻ അഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും”- എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഭവിൻ ജോഷി പറഞ്ഞു. ജൂൺ 18നാണ് ഗുജറാത്തിലെ ജാംന​ഗറിലെ ഒരു കടയിൽ നിന്നും വാങ്ങിയ പൊട്ടറ്റോ ചിപ്സിന്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയത്. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടയിലെത്തി സാംപിൾ ശേഖരിച്ച ജാംന​ഗർ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുഷ്കർ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിൻ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...